പ്രോ കബഡി ലീഗ്; തമിഴ് തലൈവാസിനും ബംഗളൂരു ബുള്‍സിനും വിജയം

ന്യൂഡല്‍ഹി: പ്രോ കബഡി ലീഗിന്റെ ആറാം സീസണില്‍ തമിഴ് തലൈവാസിനും ബംഗളുരു ബുള്‍സിനും ജയം. തലൈവാസ് 31-25ന് തെലുഗ് ടൈറ്റന്‍സിനെയും ബംഗളുരു 37-27 എന്ന സ്‌കോറിന് യുപി യോദ്ധയേയും കീഴ്പ്പെടുത്തി.

സതേണ്‍ ദര്‍ബി എന്ന് വിശേഷിപ്പിക്കപ്പെട്ട തലൈവാസ് ടൈറ്റന്‍സ് പോരാട്ടത്തില്‍ തുടക്കംമുതല്‍ ലീഡെടുത്ത തലൈവാസ് ലീഡ് നിലനിര്‍ത്തിയാണ് മത്സരവിജയം നേടിയത്. വിജയികള്‍ക്കായി ക്യാപ്റ്റന്‍ അജയ് താക്കൂര്‍, മന്‍ജീത് ചില്ലാര്‍, സുബ്രഹ്മണ്യന്‍ എന്നിവര്‍ 7 പോയന്റുകള്‍ വീതം സ്വന്തമാക്കി. തെലുഗ് ടൈറ്റന്‍സിനായി രാഹുല്‍ ചൗധരി ആറും വിശാല്‍ ഭരദ്വാജ് അഞ്ചും പോയന്റുകളും നേടി.

പവന്‍ കുമാറിന്റെയും രോഹിത് കുമാറിന്റെയും റെയ്ഡുകളാണ് ബംഗളുരുവിന് ജയം എളുപ്പമാക്കിയത്. പവന്‍ 10 ഉം രോഹിത് 7 ഉം പോയന്റുകള്‍ നേടി. യുപി യോദ്ധയ്ക്കായി ശ്രീകാന്ത് ജാദവ് 12 പോയന്റുകള്‍ നേടി.

Top