പ്രോ കബഡി ലീഗ്; പൂണേരി പള്‍ട്ടാനും ദബാംഗ് ദില്ലിക്കും വിജയം

ന്യൂഡല്‍ഹി: പ്രോ കബഡി ലീഗില്‍ പൂണേരി പള്‍ട്ടാനും ദബാംഗ് ദില്ലിക്കും വിജയം. ആദ്യ മത്സരത്തില്‍ ദബാംഗ് ദില്ലി 39-30 എന്ന സ്‌കോറിന് ബംഗാള്‍ വാരിയേഴ്‌സിനെയും, രണ്ടാം മത്സരത്തില്‍ പൂണേരി പള്‍ട്ടാന്‍ 27-25 എന്ന സ്‌കോറിന് ബംഗളുരു ബുള്‍സിനെയും പരാജയപ്പെടുത്തി.

നവീന്‍ കുമാര്‍ 11 റെയ്ഡ് പോയന്റ് നേടിയപ്പോള്‍ രവീന്ദര്‍ പഹല്‍ നാല് ടാക്കിള്‍ പോയന്റുകളും നേടി. ബംഗാളിനായി കൊറിയന്‍ താരം ജങ് കുന്‍ ലീ രണ്ടാം പകുതിയില്‍ 10 പോയന്റുമായി തിളങ്ങിയെങ്കിലും പ്രതിരോധം പരാജയമായി. ആദ്യ പകുതിയില്‍ 16-13 എന്ന നിലയില്‍ മുന്നിലായിരുന്ന ദില്ലി രണ്ടാം പകുതിയിലും മികവ് ആവര്‍ത്തിച്ചു.

Top