പ്രൊ കബഡി ലീഗ്; പുനേരി പല്‍ത്താനും ദബാംഗ് ഡല്‍ഹിക്കും ജയം

പ്രൊ കബഡി ലീഗില്‍ വെള്ളിയാഴ്ച്ച നടന്ന രണ്ടു മത്സരങ്ങളിലായി പുനേരി പല്‍ത്താനും ദബാംഗ് ഡല്‍ഹിക്കും വിജയം. ആദ്യമത്സരത്തില്‍ പുനേരി പല്‍ത്താന്‍ തെലുങ്ക് ടൈറ്റന്‍സിനെയാണ് തോല്‍പ്പിച്ചത്. 27-നെതിരെ 34 പോയിന്റ് സ്‌കോര്‍ ചെയ്താണ് പുനേരി പല്‍ത്താന്‍ വിജയിച്ചത്. പുനേരിയുടെ തകര്‍പ്പന്‍ പ്രകടനമായിരുന്നു കളത്തില്‍ കാണാന്‍ കഴിഞ്ഞത്.

അതേദിവസം തന്നെ നടന്ന മറ്റൊരു മത്സരത്തില്‍ പട്‌ന പൈറേറ്റ്‌സിനെ പരാജയപ്പെടുത്തി ദബാംഗ് ഡല്‍ഹിയും വിജയക്കൊടി പാറിച്ചു. സ്‌കോര്‍ 38-35. ഡല്‍ഹിയിലെ ത്യാഗരാജ് സ്‌പോര്‍ട്‌സ് കോംപ്ലക്‌സിലായിരുന്നു മത്സരം.

49 പോയിന്റുമായി ദബാംഗ് ഡല്‍ഹിയാണ് ഇപ്പോള്‍ പോയിന്റു പട്ടികയില്‍ ഒന്നാംസ്ഥാനത്ത് നില്‍ക്കുന്നത്. രണ്ടാംസ്ഥാനത്തുള്ള ബംഗാള്‍ വാരിയേഴ്‌സ് ഡല്‍ഹിയേക്കാള്‍ 10 പോയിന്റ് പുറകിലാണ് ഇപ്പോള്‍ ഉള്ളത്.

Top