പ്രോ കബഡി ലീഗ്; ബംഗളൂരു ബുള്‍സിനും പൂണേരി പള്‍ട്ടാനും വിജയം

ന്യൂഡല്‍ഹി: പ്രോ കബഡി ലീഗിന്റെ ആറാം സീസണില്‍ ബംഗളുരു ബുള്‍സിനും പൂണേരി പള്‍ട്ടാനും വിജയം. നിലവിലെ ചാമ്പ്യന്മാരായ പറ്റ്ന പൈറേറ്റ്സിനെ 43-41 എന്ന നിലയില്‍ ബംഗളുരു തോല്‍പ്പിച്ചപ്പോള്‍ മറ്റൊരു മത്സരത്തില്‍ പൂണേരി പള്‍ട്ടാന്‍ ദബാംഗ് ദില്ലിയെ 31-26 എന്ന സ്‌കോറിനും വീഴ്ത്തി.

ബംഗളുരുവിനായി പവന്‍ ഷെരാവത്ത് 14 റെയ്ഡ് പോയന്റുകള്‍ നേടി. 10 പോയന്റുകള്‍ നേടിയ മന്‍ജീത് ആണ് പൈറേറ്റ്സിന്റെ ടോപ് സ്‌കോറര്‍. ജയത്തോടെ സോണ്‍ ബിയില്‍ ബംഗളുരു ഒന്നാം സ്ഥാനത്തെത്തി.

Top