പ്രോ കബഡി ലീഗ്; പറ്റ്‌ന പൈറേറ്റ്‌സിനെ തകര്‍ത്ത് ഗുജറാത്ത് ഫോര്‍ച്യൂണ്‍ ജയന്റ്‌സ്

ന്യൂഡല്‍ഹി: പ്രോ കബഡി ലീഗിന്റെ ആറാം സീസണില്‍ ചാമ്പ്യന്മാരായ പറ്റ്ന പൈറേറ്റ്സിനെ തകര്‍ത്ത് ഗുജറാത്ത് ഫോര്‍ച്യൂണ്‍ ജയന്റ്സ്. മറ്റൊരു മത്സരത്തില്‍ ദബാംഗ് ദില്ലി, തെലുഗ് ടൈറ്റന്‍സിനെയും തോല്‍പ്പിച്ചു. 45-27 എന്ന സ്‌കോറിനായിരുന്നു ഗുജറാത്തിന്റെ വിജയം. ദില്ലി 34-29 എന്ന സ്‌കോറിന് ടൈറ്റന്‍സിനെയും കീഴ്പ്പെടുത്തി.

ഗുജറാത്തിനായി സച്ചിന്‍ 10 പോയന്റും പ്രപഞ്ചന്‍ 9 പോയന്റും പര്‍വേഷ് ബന്‍സ്വാള്‍ 8 പോയന്റും സ്വന്തമാക്കി. പറ്റ്നയ്ക്കായി ജവഹര്‍ 5 പോയന്റുകള്‍ നേടി. മറ്റു താരങ്ങള്‍ക്കൊന്നും തിളങ്ങാനായില്ല. പര്‍ദീപ് കേവലം ഒരു പോയന്റ് മാത്രമാണ് നേടിയത്.

ദില്ലിക്കായി മീരജ് ഷെയ്ക്ക് 9 പോയന്റുകള്‍ നേടിയപ്പോള്‍ വിശാല്‍ മാനെ ആറും ചന്ദ്രന്‍ രഞ്ജിത്ത് അഞ്ചും പോയന്റുകളുമായി മികച്ച പിന്തുണ നല്‍കി. തെലുഗ് ടൈറ്റന്‍സിനായി രാഹുല്‍ ചൗധരി എട്ടും കമാല്‍ സിങ് ആറും പോയന്റുകളും നേടി.

Top