പ്രോ കബഡി ലീഗ്; പറ്റ്‌ന പൈറേറ്റ്‌സിനും യു മുംബൈയ്ക്കും വിജയം

ന്യൂഡല്‍ഹി: പ്രോ കബഡി ലീഗിന്റെ ആറാം സീസണില്‍ പറ്റ്ന പൈറേറ്റ്സിനും യു മുംബൈയ്ക്കും വിജയം. ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ പറ്റ്ന പൈറേറ്റ്സ് 38-35 എന്ന സ്‌കോറില്‍ ദബാംഗ് ദില്ലിയേയും യു മുംബൈ 36-22 എന്ന സ്‌കോറിന് തമിഴ് തലൈവാസിനെയുമാണ് തോല്‍പ്പിച്ചത്.

ദില്ലിക്കുവേണ്ടി നവീന്‍ കുമാര്‍ 15 പോയന്റുനേടി. രണ്ടാം മത്സരത്തില്‍ യും മുംബൈയ്ക്കുവേണ്ടി കളിക്കാര്‍ ഓള്‍റൗണ്ട് മികവുകാട്ടി. ദര്‍ശന്‍ കടിയന്‍ ആറു പോയന്റുകള്‍ നേടിയപ്പോള്‍ സിദ്ധാര്‍ഥ് ദേശായി, വിനോദ് കുമാര്‍, ഫസെല് എന്നിവര്‍ അഞ്ചു പോയന്റുകള്‍ വീതം സ്വന്തമാക്കി. തലൈവാസിനായി അജയ് താക്കൂര്‍ ഏഴു പോയന്റുകള്‍ നേടിയെങ്കിലും മറ്റു കളിക്കാര്‍ തിളങ്ങിയില്ല.

Top