പ്രോ കബഡി ലീഗ്; പറ്റ്‌ന പൈറേറ്റ്‌സിനും പൂണേരി പള്‍ട്ടാനും വിജയം

ന്യൂഡല്‍ഹി: പ്രോ കബഡി ലീഗിന്റെ ആറാം സീസണില്‍ പറ്റ്ന പൈറേറ്റ്സിനും പൂണേരി പള്‍ട്ടാനും വിജയം. പര്‍ദീപ് നര്‍വാളിന്റെ പ്രകടനത്തിന്റെ പിന്‍ബലത്തില്‍ 43-37 എന്ന സ്‌കോറിന് ചാമ്പ്യന്മാരായ പറ്റ്ന പൈറേറ്റ്സ് യുപി യോദ്ധയെ തോല്‍പ്പിച്ചു. മറ്റൊരു മത്സരത്തില്‍ പൂണേരി പള്‍ട്ടാന്‍ ഹരിയാണ സ്റ്റീലേഴ്സിനെ 45-27 എന്ന നിലയിലും തോല്‍പ്പിച്ചു.

പറ്റ്നയ്ക്കുവേണ്ടി പര്‍ദീപ് 14 റെയ്ഡ് പോയന്റുകളാണ് നേടിയത്. യുപി യോദ്ധയുടെ താരങ്ങളായ ശ്രീകാന്ത് ജാദവ് 17ഉം റിഷാങ്ക് ദേവാദിഗ 11ഉം പോയന്റുകള്‍ നേടി. ഹരിയാണ സ്റ്റീലേഴ്സിനെതിരെ പൂണേരി പള്‍ട്ടാന്റെ വിജയം ഏകപക്ഷീയമായിരുന്നു. പൂണേരി പള്‍ട്ടാന് വേണ്ടി നിതില്‍ തൊമാര്‍ 10 പോയന്റും രാജേഷ് മണ്ഡല്‍ 8 പോയന്റും നേടി. ഹരിയാണയ്ക്കുവേണ്ടി 11 പോയന്റുകള്‍ നേടിയ വികാസ് കണ്ടോലയാണ് മുന്നിട്ടുനിന്നത്.

Top