പ്രോ കബഡി ലീഗ്; ഹരിയാണ സ്റ്റീലേഴ്‌സിനും ഫോര്‍ച്യൂണ്‍ജയിന്റ്‌സിനും വിജയം

ന്യൂഡല്‍ഹി: പ്രോ കബഡി ലീഗിന്റെ ആറാം സീസണില്‍ ഹരിയാണ സ്റ്റീലേഴ്‌സും ഗുജറാത്ത് ഫോര്‍ച്യൂണ്‍ജയിന്റ്‌സിനും വിജയം. വ്യാഴാഴ്ച രാത്രി നടന്ന മത്സരത്തില്‍ ഹരിയാണ ദില്ലി ദബാംഗിനെയും ഗുജറാത്ത് പൂണേരി പള്‍ട്ടേനേയും തോല്‍പ്പിച്ചു. തുടര്‍ച്ചയായ നാലാം തോല്‍വിക്കു ശേഷമാണ് ഹരിയാണ ഒടുവില്‍ ജയം കണ്ടെത്തിയത്.

വികാസ് കണ്ടോല, മോനു ഗോയാത്, നവീന്‍ കുമാര്‍ എന്നിവരുടെ പ്രകടന മികവിലാണ് ഹരിയാണയുടെ വിജയം. പ്രതിരോധത്തിലെ പിഴവുകള്‍ പരിഹരിച്ച അവര്‍ 3431 എന്ന സ്‌കോറില്‍ ദില്ലിയെ മുട്ടുകുത്തിച്ചു.

പൂണെരി പള്‍ട്ടാനുവേണ്ടി നിഥിന്‍ തൊമാര്‍ 13 റെയ്ഡ് പോയന്റുകള്‍ നേടിയെങ്കിലും ടീമിനെ ജയത്തിലെത്തിക്കാനായില്ല. പര്‍ദീപ് നര്‍വാളിന്റെ പറ്റ്‌ന പൈറേറ്റ്‌സും തെലുഗു ടൈറ്റന്‍സും തമ്മിലാണ് വെള്ളിയാഴ്ചത്തെ മത്സരം.

Top