പ്രോ കബഡി ലീഗില്‍ ഹരിയാണ സ്റ്റീലേഴ്‌സിനും ദബാംഗ് ദില്ലിക്കും ജയം

ന്യൂഡല്‍ഹി: പ്രോ കബഡി ലീഗിന്റെ ആറാം സീസണില്‍ ഹരിയാണ സ്റ്റീലേഴ്സിനും ദബാംഗ് ദില്ലിക്കും ജയം. വെള്ളിയാഴ്ച നടന്ന മത്സരത്തിലാണ് വിജയം കൈവരിച്ചത്. സ്റ്റീലേഴ്സ് 32-25 എന്ന സ്‌കോറിന് ഗുജറാത്ത് ഫോര്‍ച്യൂണ്‍ഗെയ്ന്റ്സിനെ തോല്‍പ്പിച്ചപ്പോള്‍ ദബാംഗ് ദില്ലി 41-37 എന്ന സ്‌കോറിന് പൂണേരി പള്‍ട്ടാനെ തോല്‍പ്പിച്ചു.

മോനു ഗോയാത്തിന്റെയും കുല്‍ദീപ് സിങ്ങിന്റെയും ഏഴു പോയന്റുകളാണ് ഹരിയാണയുടെ വിജയം എളുപ്പമാക്കിയത്. ആദ്യ പകുതിയില്‍ 20-12 എന്ന നിലയില്‍ ഹരിയാണ ലീഡ് ചെയ്തിരുന്നു. രണ്ടാം പകുതിയില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിന്നെങ്കിലും ലീഡ് കുറയ്ക്കാന്‍ ഗുജറാത്ത് ടീമിന് കഴിഞ്ഞില്ല.

Top