പ്രോ കബഡി ലീഗ്; ഹരിയാണ സ്റ്റീലേഴ്‌സിനെ പരാജയപ്പെടുത്തി ഗുജറാത്ത് ഫോര്‍ച്യൂണ്‍ ജയ്ന്റ്‌സ്

ന്യൂഡല്‍ഹി: പ്രോ കബഡി ലീഗിന്റെ ആറാം സീസണില്‍ ഹരിയാണ സ്റ്റീലേഴ്സിനെതിരെ ഗുജറാത്ത് ഫോര്‍ച്യൂണ്‍ ജയന്റ്സിന് ജയം. ഏകപക്ഷീയമായ മത്സരത്തില്‍ 40-21 എന്ന സ്‌കോറിനായിരുന്നു ഗുജറാത്തിന്റെ ജയം.

ഗുജറാത്തിന്റെ സച്ചിന്‍ 10 പോയന്റുകള്‍ നേടിയപ്പോള്‍ പര്‍വേഷ് 6 ടാക്കിള്‍ പോയന്റുകളും സ്വന്തമാക്കി. ഇതോടെ സീസണില്‍ 100 പോയന്റുകള്‍ മറികടക്കാനും സച്ചിനു കഴിഞ്ഞു. ഹരിയാണയ്ക്കുവേണ്ടി 10 പോയന്റുകള്‍ നേടിയ മോനു ഗോയാത് ആണ് ടോപ് സ്‌കോറര്‍.

ഗുജറാത്തിനായി മഹേന്ദ്ര ഗണേഷും പ്രപഞ്ചനും അഞ്ചു വീതം പോയന്റുകള്‍ നേടിയിരുന്നു. ഹരിയാണയുടെ വികാസ് കണ്ടോല ആറു പോയന്റുകളും സ്വന്തമാക്കി. സോണ്‍ എ യില്‍ 14 മത്സരങ്ങളില്‍ നിന്നും 58 പോയന്റുകള്‍ നേടിയ ഗുജറാത്ത് ആണ് മുന്നില്‍. ഇത്രയും മത്സരങ്ങളില്‍ നിന്നും 26 പോയന്റുകളുമായി ഹരിയാണ അഞ്ചാം സ്ഥാനത്താണ്.

Top