പ്രോ കബഡി ലീഗ്; ദില്ലിക്ക് പരാജയം, യുപി യോദ്ധയ്ക്കും ബംഗാള്‍ വാരിയേഴ്‌സിനും സമനില

ന്യൂഡല്‍ഹി: പ്രോ കബഡി ലീഗിന്റെ ആറാം സീസണില്‍ ഗുജറാത്ത് ഫോര്‍ച്യൂണ്‍ ജെയിന്റ്സ് ദബാംഗ് ദില്ലിയെ തോല്‍പ്പിച്ചപ്പോള്‍ യുപി യോദ്ധയും ബംഗാള്‍ വാരിയേഴ്സും തമ്മിലുളള മത്സരം സമനിലയില്‍ കലാശിച്ചു. ഗുജറാത്ത് ദില്ലിയെ 45-38 എന്ന സ്‌കോറിനാണ് തോല്‍പ്പിച്ചത്. ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട യുപി യോദ്ധ ബംഗാള്‍ വാരിയേഴ്സ് മത്സരം 30-30 എന്ന നിലയില്‍ സമനിലയിലും അവസാനിച്ചു.

ദബാംഗ് ദില്ലിക്കെതിരെ ഗുജറാത്തിന്റെ ലീ ഡോങ് ജിയോണ്‍ 10 പോയന്റുമായി മുന്നിട്ടുനിന്നു. രോഹിത് ഗുലിയ ഏഴു പോയന്റുകള്‍ നേടിയപ്പോള്‍ പര്‍വേസ് ഭയിന്‍സ്വാളും സച്ചിനും ആറു പോയന്റുകള്‍ വീതവും സ്വന്തമാക്കി. 11 പോയന്റുകള്‍ നേടിയ ചന്ദ്രന്‍ രഞ്ജിത്ത് ആണ് ദബാംഗ് ദില്ലിയുടെ ടോപ് സ്‌കോറര്‍. നവീന്‍ കുമാര്‍ എട്ടു പോയന്റും പവന്‍ കുമാര്‍ 6 പോയന്റും നേടി.

ബംഗാള്‍ വാരിയേഴ്സിനു വേണ്ടി 14 പോയന്റുകള്‍ നേടിയ മണീന്ദര്‍ സിങ്ങാണ് ടീമിന് സമനില നേടിക്കൊടുത്തത്. യുപി യോദ്ധയ്ക്കുവേണ്ടി റിഷാങ്ക് ദേവാദിഗ 10 പോയന്റ് നേടി.

Top