പ്രോ കബഡി ലീഗ്; ദബാംഗ് ദില്ലിക്കും ഹരിയാണ സ്റ്റീലേഴ്‌സിനും വിജയം

ന്യൂഡല്‍ഹി: പ്രോ കബഡി ലീഗിന്റെ ആറാം സീസണില്‍ ദബാംഗ് ദില്ലിക്കും ഹരിയാണ സ്റ്റീലേഴ്സിനും വിജയം. ദബാംഗ് ദില്ലി ജയ്പൂര്‍ പിങ്ക് പാന്ഥേഴ്സിനെ 40-29 എന്ന സ്‌കോറിനാണ് തോല്‍പ്പിച്ചത്. ഹരിയാണ സ്റ്റീലേഴ്സ് 35-31 എന്ന സ്‌കോറിന് യു മുംബൈയേയും കീഴ്പ്പെടുത്തി.

നവീര്‍കുമാര്‍ പത്തും മീരജ് ഷെയ്ക്ക് ഒന്‍പതും ചന്ദ്രന്‍ രഞ്ജിത്ത് എട്ടും പോയന്റുകള്‍ ദില്ലിക്കു വേണ്ടി സ്വന്തമാക്കി. ജോഗീന്ദര്‍ നര്‍വാള്‍ ടീമിനായി അഞ്ച് ടാക്കിള്‍ പോയന്റുകളും സ്വന്തമാക്കി. അനൂപ് കുമാര്‍ ആറു പോയന്റുകളും നേടി.

മറ്റൊരു മത്സരത്തില്‍ ഹരിയാണയുടെ വികാസ് കണ്ടോല 15 പോയന്റുകളുമായി ടീമിനെ മുന്നില്‍ നിന്നും നയിച്ചു. സുനില്‍, നവീന്‍ എന്നിവര്‍ അഞ്ചു പോയന്റുകള്‍ വീതവും നേടി. യു മുംബൈക്കായി സിദ്ധാര്‍ഥ് ദേശായി 11 പോയന്റുകള്‍ നേടി. വിനോദ് കുമാര്‍ ആറും രോഹിത് ബലിയന്‍ അഞ്ചു പോയന്റുകളാണ് നേടിയത്.

Top