പ്രോ കബഡി ലീഗ്; ദബാംഗ് ദില്ലിയെ പരാജയപ്പെടുത്തി ഹരിയാണ സ്റ്റീലേഴ്‌സ്

ന്യൂഡല്‍ഹി: പ്രോ കബഡി ലീഗിന്റെ ആറാം സീസണില്‍ ഹരിയാണ സ്റ്റീലേഴ്സ് ദബാംഗ് ദില്ലിയെ 34-27 എന്ന സ്‌കോറിന് തോല്‍പ്പിച്ചു. മറ്റൊരു മത്സരത്തില്‍ ചാമ്പ്യന്മാരായ പറ്റ്ന പൈറേറ്റ്സ് 35-32 എന്ന സ്‌കോറിന് ബംഗളുരു ബുള്‍സിനേയും പരാജയപ്പെടുത്തി.

വികാസ് കണ്ടോലയുടെ 9 പോയന്റ് പ്രകടനമാണ് ഹരിയാണ സ്റ്റീലേഴ്സിന് തുണയായത്. നവീന്‍ അഞ്ചും സച്ചിന്‍ നാലും പോയന്റുകള്‍ നേടി. ദില്ലിക്കു വേണ്ടി നവീന്‍ കുമാര്‍ 10 പോയന്റുകളും ചന്ദ്രന്‍ രഞ്ജിത്തും, രവീന്ദര്‍ പഹലും അഞ്ചു പോയന്റുകള്‍ വീതവും സ്വന്തമാക്കി.

15 മത്സരങ്ങളില്‍ നിന്നും 31 പോയന്റുമായി സോണില്‍ അഞ്ചാം സ്ഥാനത്താണ് ഹരിയാണ. 13 മത്സരങ്ങളില്‍ നിന്നും 34 പോയന്റുമായി ദില്ലി നാലാമതുണ്ട്.

Top