പ്രോ കബഡി ലീഗ്; ദബാംഗ് ദില്ലിയെ തോല്‍പ്പിച്ച് യു മുംബൈ

ന്യൂഡല്‍ഹി: പ്രോ കബഡി ലീഗിന്റെ ആറാം സീസണില്‍ നടന്ന മത്സരത്തില്‍ യു മുംബൈ ദബാംഗ് ദില്ലിയെ തോല്‍പ്പിച്ചു. 39-23 സ്‌കോറിനായിരുന്നു മുംബൈയുടെ വിജയം. തലൈവാസിനെതിരെ 36-22 എന്ന സ്‌കോറിന് ബംഗളുരുവും വിജയം സ്വന്തമാക്കി.

സിദ്ധാര്‍ഥ് ദേശായിയുടെ 9 പോയന്റും രോഹിത് ബലിയന്റെ എട്ടു പോയന്റുമാണ് മുംബൈയുടെ ജയം അനായാസമാക്കിയത്. ദില്ലിക്കു വേണ്ടി ചന്ദ്രന്‍ രഞ്ജിത്ത് ഏഴു പോയന്റുകള്‍ നേടി. സോണ്‍ എ യില്‍ 16 കളികളില്‍ നിന്നും 62 പോയന്റുമായി യു മുംബൈ ഒന്നാം സ്ഥാനത്താണ്. 12 കളികളില്‍ നിന്നും 33 പോയന്റുകള്‍ നേടിയ ദില്ലി നാലാം സ്ഥാനത്തുമുണ്ട്.

Top