പ്രൊ കബഡി ലീഗ്: തെലുങ്കു ടൈറ്റാന്‍സിനെ വീഴ്ത്തി ബെംഗളൂരു ബുള്‍സ്

ബെംഗളൂരു: പ്രൊ കബഡി ലീഗില്‍ ഇന്നലെ കഴിഞ്ഞ മത്സരത്തില്‍ തെലുങ്കു ടൈറ്റന്‍സിനെ തോല്‍പ്പിച്ച് ബെംഗളൂരു ബുള്‍സ് പോയിന്റ് പട്ടികയില്‍ രണ്ടാംസ്ഥാനത്തെത്തി. ആവേശ പോരാട്ടത്തില്‍ വെറും ഒരു പോയിന്റിനായിരുന്നു ബെംഗളൂരുവിന്റെ വിജയം. 39 പോയിന്റായിരുന്നു തെലുങ്കു നേടിയത്. ബെംഗളൂരു 40 പോയിന്റ് സ്വന്തമാക്കി. ഇതോടെ കളിച്ച 15 മത്സരങ്ങളില്‍ നിന്ന് ആകെ 48 പോയിന്റുകള്‍ ബെംഗളൂരുവിന് സ്വന്തം.

അതേസമയം ഇന്നലെ നടന്ന മറ്റൊരു മത്സരത്തില്‍ പാട്‌ന പൈറേറ്റ്‌സിനെതിരെ മികച്ച വിജയം യു.പി യോധ സ്വന്തമാക്കി. 29-നെതിരെ 41 പോയിന്റുകള്‍ക്കാണ് പാട്‌നയെ യു.പി മലര്‍ത്തി അടിച്ചത്. കളിച്ച 13 മത്സരങ്ങളില്‍ 6 എണ്ണം ജയിച്ച് പോയിന്റ് പട്ടികയില്‍ 37 പോയിന്റുമായി യു.പി യോധ ഏഴാസ്ഥാനത്താണുള്ളത്.

Top