പ്രോ കബഡി ലീഗ്; ജയ്പൂര്‍ പിങ്ക് പാന്ഥേഴ്‌സിനെ തോല്‍പ്പിച്ച് ബംഗളൂരു ബുള്‍സ്

ന്യൂഡല്‍ഹി: പ്രോ കബഡി ലീഗിന്റെ ആറാം സീസണില്‍ ജയ്പൂര്‍ പിങ്ക് പാന്ഥേഴ്സിനെതിരെ ബംഗളുരു ബുള്‍സിന് വിജയം. മറ്റൊരു മത്സരത്തില്‍ ഗുജറാത്ത് ഫോര്‍ച്യൂണ്‍ ജെയന്റ്സ് യുപി യോദ്ധയേയും കീഴടക്കി. ജയ്പൂരിനെതിരെ 45-32 എന്ന സ്‌കോറിന് ബംഗളുരു ജയിച്ചപ്പോള്‍ 37-32 എന്ന സ്‌കോറിനായിരുന്നു ഗുജറാത്തിന്റെ വിജയം.

ബംഗളുരുവിന്റെ ഷെരാവത് 19 പോയന്റുകള്‍ നേടിയപ്പോള്‍ മഹേന്ദര്‍ സിങ്, കാഷ്ലിങ് എന്നിവര്‍ അഞ്ചുവീതം പോയന്റുകളും സ്വന്തമാക്കി. ജയ്പൂരിനായി ദീപക് ഹൂഡ 11ഉം അജിങ്ക്യ പവാര്‍ ഏഴും പോയന്റുകള്‍ നേടി.

10 പോയന്റ ലീഡുമായി തുടക്കത്തില്‍ ആഞ്ഞടിച്ച ഗുജറാത്തിനായി സച്ചിന്‍ 8 പോയന്റും സുനില്‍ കുമാര്‍ 5 പോയന്റും നേടി. യുപി യോദ്ധയ്ക്കായി ശ്രീകാന്ത് ജാദവ് 11 പോയന്റുകള്‍ നേടി മുന്നിട്ടു നിന്നു.

Top