പ്രോ കബഡി ലീഗ്; പൂണേരി പള്‍ട്ടാനും ബംഗളൂരു ബുള്‍സിനും ജയം

ന്യൂഡല്‍ഹി: പ്രോ കബഡി ലീഗിന്റെ ആറാം സീസണില്‍ പൂണേരി പള്‍ട്ടാനും ബംഗളുരു ബുള്‍സിനും ജയം. പള്‍ട്ടാന്‍ 35-33 എന്ന സ്‌കോറില്‍ ഹരിയാണ സ്റ്റീലേഴ്‌സിനെയാണ് തോല്‍പ്പിച്ചത്. മറ്റൊരു മത്സരത്തില്‍ ബംഗളുരു തുടര്‍ച്ചയായ രണ്ടാം ജയം സ്വന്തമാക്കി. തെലുഗ് ടൈറ്റന്‍സിനെതിരെ 34-26 എന്ന സ്‌കോറിനായിരുന്നു ബംഗളുരുവിന്റെ ജയം.

പൂണേരി പള്‍ട്ടാനുവേണ്ടി സന്ദീപ് നര്‍വാള്‍ 7 പോയന്റുകള്‍ സ്വന്തമാക്കി. ജിബി മോറെ, മോനു എന്നിവര്‍ 6 പോയന്റുകള്‍ വീതവും നേടിയപ്പോള്‍ പ്രതിരോധ താരങ്ങളും ടീമിന്റെ ജയത്തിനായി മികവുകാട്ടി. വികാസ് കണ്ടോല എട്ടു പോയന്റുകളും സ്വന്തമാക്കി.

രോഹിത് കുമാര്‍ എട്ടു പോയന്റുകള്‍ നേടിയപ്പോള്‍ പവന്‍ കുമാര്‍ ആറും അമിത് അഞ്ചു പോയന്റുകളുമായി ബംഗളൂരുവിന് പിന്തുണ നല്‍കി. തെലുഗ് ടീമിനായി വിശാല്‍ ഭരദ്വാജും രാഹുല്‍ ചൗധരിയും ആറു പോയന്റുകള്‍ വീതവും നേടി.

Top