പ്രോ കബഡി ലീഗ്; പൂണേരി പള്‍ട്ടാനെ തോല്‍പ്പിച്ച് ബംഗാള്‍ വാരിയേഴ്‌സ്

ന്യൂഡല്‍ഹി: പ്രോ കബഡി ലീഗിന്റെ ആറാം സീസണില്‍ ബംഗാള്‍ വാരിയേഴ്‌സ് പൂണേരി പള്‍ട്ടാനെ 26-22 എന്ന സ്‌കോറില്‍ തോല്‍പ്പിച്ചു. ഗുജറാത്ത് ഫോര്‍ച്യൂണ്‍ ജെയന്റ്‌സ്, ബെംഗളുരു ബുള്‍സ് മത്സരം സമനിലയില്‍ പിരിഞ്ഞു.

മണിന്ദര്‍ സിങ് ആറും രവീന്ദ്ര രമേഷ് അഞ്ചു പോയന്റുകള്‍ ടീമിനായി സ്വന്തമാക്കി. പൂണേരി പള്‍ട്ടാനു വേണ്ടി ജിബി മോറെ ഒന്‍പത് പോയന്റുകള്‍ നേടിയെങ്കിലും സഹതാരങ്ങളുടെ പന്തുണയുണ്ടായില്ല.

ബംഗളുരു ഗുജറാത്ത് ത്രസിപ്പിക്കുന്ന മത്സരത്തില്‍ പവന്‍ കുമാര്‍ ബെംഗളുരുവിനായി 10 പോയന്റുകള്‍ നേടിയപ്പോല്‍ രോഹിത് കുമാര്‍ ആറു പോയന്റുകളും സ്വന്തമാക്കി. 11 പോയന്റുകള്‍ നേടിയ സച്ചിനാണ് ഗുജറാത്തിന്റെ ഉയര്‍ന്ന സ്‌കോറര്‍. സുനില്‍ കുമാറും രോഹിത് ഗുലിയയും നാല് പോയന്റുകള്‍ വീതവും സ്വന്തമാക്കി.

Top