പ്രോ കബഡി ലീഗ്; ബംഗാള്‍ വാരിയേഴ്‌സിനെ മലര്‍ത്തിയടിച്ച് പറ്റ്ന പൈറേറ്റ്‌സ്

ന്യൂഡല്‍ഹി: പ്രോ കബഡി ലീഗില്‍ ചാമ്പ്യന്മാരായ പറ്റ്ന പൈറേറ്റ്സ് ബംഗാള്‍ വാരിയേഴ്സിനെ വീഴ്ത്തി. ലീഗിന്റെ ആറാം സീസണില്‍ വ്യാഴാഴ്ച രാത്രി നടന്ന മത്സരത്തില്‍ 29-27 എന്ന നേരിയ മാര്‍ജിനിലായിരുന്നു പറ്റ്നയുടെ വിജയം.

ദീപക് നര്‍വാള്‍ ആണ് പറ്റ്ന പൈറേറ്റ്സിനു വേണ്ടി തിളങ്ങിയത്. ഏഴ് റെയ്ഡ് പോയന്റുകള്‍ നേടിയ താരം ടീമിനെ മുന്നില്‍ നിന്നും നയിച്ചു. പ്രതിരോധ നിരയിലെ കരുത്തനായ ജയ്ദീപ് 5 ടാക്കിള്‍ പോയന്റുകളും സ്വന്തമാക്കി. ബംഗാള്‍ വാരിയേഴ്സിനു വേണ്ടി റാന്‍ സിങ് ഏഴു പോയന്റുകളും മഹേഷ് ഗൗണ്ട് 6 പോയന്റുകളും സ്വന്തമാക്കി.

Top