കസ്റ്റംസിനെതിരെ സിപിഎം അനുകൂല സംഘടന

തിരുവനന്തപുരം: കസ്റ്റംസിനെതിരേ സെക്രട്ടറിയേറ്റിലെ സിപിഎം അനുകൂല ഉദ്യോഗസ്ഥ സംഘടന രംഗത്ത്. അസിസ്റ്റന്റ് കമ്മീഷണര്‍ ലാലുവിനെ പേരെടുത്ത് പറഞ്ഞ് വിമര്‍ശിക്കുന്ന ലഘുലേഖയാണ് സംഘടന പുറത്തിറക്കിയിരിക്കുന്നത്.

കഴിഞ്ഞ ആഴ്ച അസിസ്റ്റന്റ് പ്രോട്ടോക്കോള്‍ ഓഫീസര്‍ ഹരികൃഷ്ണ കുമാറിനെ കസ്റ്റംസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് സെക്രട്ടറിയേറ്റിലെ സിപിഎം അനുകൂല സംഘടന കസ്റ്റംസിനെതിരേ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്. കേന്ദ്രസര്‍ക്കാരിനും കസ്റ്റംസിനും എതിരേ രൂക്ഷമായ പരിഹാസമാണ് ലഘുലേഖയില്‍ നടത്തുന്നത്.

സംഘപരിവാര്‍ രാഷ്ട്രീയം കേരളത്തിലേക്ക് കൊണ്ടുവരാനുള്ള നീക്കത്തിന്റെ ഭാഗമായാണ് കസ്റ്റംസ് ഇത്തരം നടപടികളിലേയ്ക്ക് പോകുന്നത് എന്ന വിമര്‍ശനമാണ് ലഘുലേഖയില്‍ ഉള്ളത്. ‘തരമറിഞ്ഞ് കളിക്കണം കൂട്ടിലടച്ച കസ്റ്റംസ്’ എന്ന തലക്കെട്ടിലാണ് ലഘുലേഖ പുറത്തിറക്കിയിരിക്കുന്നത്. പ്രധാനമന്ത്രിയെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും പരോക്ഷമായി വിമര്‍ശിക്കുന്നതാണ് ലഘുലേഖ.

Top