ബിജെപി പൊതുയോഗ ദിവസം കടകള്‍ അടച്ച് ഹര്‍ത്താല്‍ ആചരിക്കണമെന്ന സന്ദേശം; നാല് പേര്‍ അറസ്റ്റില്‍

മലപ്പുറം: ബിജെപി പൊതുയോഗ ദിവസം കടകള്‍ അടച്ച് ഹര്‍ത്താല്‍ ആചരിക്കണമെന്ന സന്ദേശം പ്രചരിപ്പിച്ച കേസില്‍ മലപ്പുറം തിരൂരില്‍ നാല് പേര്‍ അറസ്റ്റില്‍. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു സന്ദേശം പ്രചരിപ്പിച്ചത്.

ബിജെപിയുടെ പൗരത്വ ഭേദഗതി നിയമത്തിലെ വിശദീകരണ പൊതുയോഗമാണ് ബഹിഷ്‌ക്കരിക്കാനും കടകള്‍ അടച്ച് പ്രതിഷേധിക്കാനും ഇവര്‍ ആഹ്വാനം ചെയ്തത്.

നേരത്തെ, കോഴിക്കോട് കുറ്റ്യാടിയില്‍ പൗരത്വനിയമഭേദഗതി അനുകൂല പൊതുയോഗത്തിന് മുന്‍പ് പ്രദേശത്തെ കടകള്‍ നിര്‍ബന്ധപൂര്‍വ്വം അടപ്പിച്ച സംഭവത്തില്‍ പൊലീസ് സ്വമേധയാ കേസെടുത്തിരുന്നു. സ്പര്‍ദ്ധ പരത്താന്‍ ശ്രമിച്ചതിനാണ് ഇവര്‍ക്കെതിരെയുള്ള കേസെടുത്തത്.

Top