സൂപ്പര്‍ കപ്പ് വിജയികള്‍ക്കുള്ള സമ്മാനത്തുക പ്രഖ്യാപിച്ച് ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍

super cup

ന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ സൂപ്പര്‍ കപ്പ് വിജയികള്‍ക്കും റണ്ണേഴ്‌സ് അപ്പിനുമുളള സമ്മാനത്തുക പ്രഖ്യാപിച്ചു. കിരീട വിജയികള്‍ക്ക് 25 ലക്ഷം രൂപയും റണ്ണേഴ്‌സ് അപ്പിന് 15 ലക്ഷം രൂപയുമാണ് ലഭിക്കുക.

അതേസമയം സൂപ്പര്‍ കപ്പിനുളള സമ്മാനത്തുക തീരെ കുറഞ്ഞ് പോയെന്നുള്ള രീതിയില്‍ സംസാരമുയര്‍ന്നിട്ടുണ്ട്. 25 ലക്ഷം രൂപ ലഭിക്കാന്‍ വേണ്ടി ടീമുകള്‍ വന്‍ സാമ്പത്തിക ഭാരം ചുമക്കേണ്ടി വരുന്നുവെന്നാണ് പറയുന്നത്.

മാര്‍ച്ച് 15, 16 തീയ്യതികളില്‍ യോഗ്യതാ മത്സരങ്ങളും മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 6 വരെ പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങളും നടക്കുമെന്ന് ഫെഡറേഷന്‍ അറിയിച്ചു

Top