പാരിതോഷിക വിവാദം; പ്രതികരിക്കാനില്ലെന്ന് പി ആര്‍ ശ്രീജേഷ്

ദില്ലി: പാരിതോഷിക വിവാദത്തില്‍ പ്രതികരിക്കാനില്ലെന്ന് ടോക്യോ ഒളിംപിക്സില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ പുരുഷ ഹോക്കി ടീമംഗം പി ആര്‍ ശ്രീജേഷ്. ഒളിംപിക്സിലെ വെങ്കല മെഡല്‍ നേട്ടം കേരളത്തില്‍ ഹോക്കിക്ക് ഉണര്‍വേകും. സ്‌കൂളുകളില്‍ ഹോക്കിയുടെ പ്രചാരണത്തിനായി പ്രവര്‍ത്തിക്കുകയാണ് ലക്ഷ്യമെന്നും ശ്രീജേഷ് പറഞ്ഞു.

ദില്ലിയില്‍ നിന്ന് വൈകിട്ട് ശ്രീജേഷ് നാട്ടിലെത്തും. ഒളിംപിക്സ് മെഡല്‍ നേടിയിട്ടും കേരളം ശ്രീജേഷിന് പാരിതോഷികം പ്രഖ്യാപിക്കുന്നത് വൈകുന്നത് വലിയ വിമര്‍ശനം നേരിടുന്നതിനിടെയാണ് താരം നാട്ടില്‍ തിരിച്ചെത്തുന്നത്. ഒളിംപിക്സ് മെഡലുകള്‍ക്ക് പിന്നാലെ താരങ്ങള്‍ക്ക് മറ്റ് സംസ്ഥാനങ്ങള്‍ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ശ്രീജേഷിനെ കേരളം അവഗണിക്കുന്നതായാണ് ആക്ഷേപം.

 

 

Top