പ്രിയാവാര്യര്‍ നായികയാകുന്ന ആദ്യ കന്നഡ ചിത്രം വിഷ്ണു പ്രിയ; പോസ്റ്റര്‍ പുറത്ത്

റ്റകണ്ണിറുക്കലിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയ നടിയാണ് പ്രിയാ വാര്യര്‍. ഏറെ ഹിറ്റായ ഒന്നാണ് അടാര്‍ ലവ്വിലെ ആ കണ്ണിറുക്കല്‍. മലയാളത്തില്‍ മറ്റു സിനിമകള്‍ ഒന്നും തന്നെ താരം ചെയ്തില്ലെങ്കിലും ബോളിവുഡിലുംകോളിവുഡിലുമൊക്കെ പ്രിയ സജീവമാണ്. ഇപ്പോഴിതാ പ്രിയ വാര്യര്‍ നായികയാകുന്ന ആദ്യത്തെ കന്നഡ ചിത്രത്തിന്റെ ഓഫിഷ്യല്‍ പോസ്റ്റര്‍ പുറത്തുവിട്ടു.

വിഷ്ണു പ്രിയ എന്ന സിനിമയിലാണ് പ്രിയ വാര്യര്‍ നായികയാകുന്നത്. വിഷ്ണുപ്രിയയുടെ പോസ്റ്റര്‍ പ്രിയ വാര്യര്‍ തന്നെയാണ് ഷെയര്‍ ചെയ്തത്. കന്നഡയിലെ എന്റെ ആദ്യ ചിത്രം. വിഷ്ണുപ്രിയയുടെ പോസ്റ്റര്‍. മികച്ച ഒരു ടീമിനൊപ്പം ഒരു യാത്രയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഞാന്‍ ആഹ്ലാദത്തിലാണ്. ഇതിലും മികച്ചൊരു തുടക്കം തനിക്ക് ലഭിക്കാനില്ലെന്നും പോസ്റ്റര്‍ ഷെയര്‍ ചെയ്ത് പ്രിയ വാര്യര്‍ പറയുന്നു. ശ്രേയസ് മഞ്ജുവാണ് ചിത്രത്തില്‍ നായകന്‍.

Top