ഭയത്തെ ജയിക്കാന്‍ കഴിഞ്ഞത് നേട്ടം; കാമുകിക്ക് വേണ്ടി സിനിമകളില്‍ നിന്ന് പുറത്താക്കപ്പെട്ടു: പ്രിയങ്ക

‘കാസ്റ്റിങ്ങ് കൗച്ച്’ അവസരങ്ങള്‍ക്ക് വേണ്ടി കിടക്ക പങ്കിടേണ്ടി വരുന്നതിനെ കുറിച്ചുള്ള തുറന്നു പറച്ചിലുകള്‍ ഇന്ന് സാധാരണമാണ്.

കങ്കണ, പാര്‍വതി..ഇപ്പോള്‍ ദേശീയ അവാര്‍ഡ് ജേതാവായ പ്രിയങ്ക ചോപ്രയും തുറന്നു പറയുന്നു. തന്റെ ഔദ്യോഗിക ജീവിതത്തിലെ അനാവശ്യ ഇടപ്പെടലുകളെ കുറിച്ച്

ബ്രേക്കിങ്ങ് ദ ഗ്ലാസ് സീലിങ്; ചെയ്‌സിങ് എ ഡ്രീം എന്ന റിയാലിറ്റി ഷോയുടെ അഭിമുഖത്തിലാണ് പ്രിയങ്ക തനിക്ക് നേരിടേണ്ടി വന്ന അനുഭവത്തെ കുറിച്ച് വ്യക്തമാക്കിയത്.

“ഭയത്തെ ജയിക്കാന്‍ കഴിഞ്ഞതാണ് എന്റെ ഏറ്റവും വലിയ നേട്ടമെന്ന് പ്രിയങ്ക” പറയുന്നു. വളരെ വികാരധീനയാണ് ഞാന്‍. പലപ്പോഴും ഞാന്‍ തീരുമാനമെടുക്കാന്‍ പലരേയും ആശ്രയിച്ചിരുന്നു. ഒരിക്കലും തനിയെ ചെയ്യാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ അതില്‍ നിന്ന് ഞാനിപ്പോള്‍ ഒരുപാട് മാറിയിരിക്കുന്നു.

ഏറ്റവും വലിയ ദുഖം തന്റെ അച്ഛന്‍ അശോക് ചോപ്രയുടെ അവസാന നാളില്‍ കൂടെ നില്‍ക്കാന്‍ കഴിയാത്തതാണ്. അദ്ദേഹം കാന്‍സര്‍ ബാധിച്ച് മരണത്തിന് കീഴടങ്ങിയത് ഏറ്റവും വലിയ വേദനയായി ഇന്നും അവശേഷിക്കുന്നുവെന്നും പ്രിയങ്ക പറഞ്ഞു.

സിനിമയില്‍ പലപ്പോഴും മൂന്നാമതൊരു ഇടപ്പെടല്‍ ഉണ്ടാകുന്നു. ഒരു സിനിമയുടെ കരാര്‍ ഒപ്പു വെച്ചതിന് ശേഷം ഹീറോയുടെ കൂട്ടുകാരിയോ, സംവിധായന്റെ കാമുകിയുടേയോ നിര്‍ബന്ധ പ്രകാരം പല സിനിമകളില്‍ നിന്നും മാറ്റി നിര്‍ത്തപ്പെടാറുണ്ട്.

ഇതില്‍ നമുക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല. പലപ്പോഴും അവസാന നിമിഷമാണ് സിനിമകളില്‍ നിന്ന് ഞാന്‍ പുറത്താക്കപ്പെടുന്നത്. അങ്ങനെ കുറേ അനുഭവങ്ങള്‍ നേരിട്ടതായി പ്രിയങ്ക പറഞ്ഞു.

അതേ സമയം എന്റെ കുടുംബം എന്റെ കൂടെ ഒറ്റക്കെട്ടായി നിന്നിരുന്നു. അതുകൊണ്ടു തന്നെ മറ്റുള്ളവരുടെ താത്പര്യങ്ങള്‍ക്കനുസരിച്ച് ഞാന്‍ ഒരിക്കലും ജോലി ചെയ്തിരുന്നില്ല. എന്നെ ബഹുമാനിക്കുന്ന എന്റെ സുഹൃത്തുക്കളുടെ കൂടെ മാത്രമാണ് ജോലി ചെയ്തിരുന്നതെന്നും പ്രിയങ്ക പറയുന്നു.

അതേ സമയം സ്ത്രീകള്‍ മാത്രമല്ല പുരുഷന്മാര്‍ക്കും അവസരങ്ങള്‍ക്ക് വേണ്ടി കിടക്ക പങ്കിടേണ്ടി വരുന്നുണ്ടെന്ന് പ്രിയങ്ക പറഞ്ഞു.
പുതുമുഖ താരങ്ങള്‍ക്കാണ് ഇത്തരം വെല്ലുവിളികള്‍ നേരിടേണ്ടി വരുന്നതെന്ന് പ്രിയങ്കയെ സപ്പോര്‍ട്ട് ചെയ്ത് ചടങ്ങിലെ അതിഥി റിത്വിക് ധന്‍ജ്ഞാന് പറഞ്ഞു.

വലിയ സംവിധായകരും, നിര്‍മ്മാതാക്കളും ഇങ്ങനെ ചെയ്യുന്നത് വളരെ മോശം പ്രവണതയാണെന്നും അദ്ദേഹം പറഞ്ഞു. പലരുടെ കൂടെ ജോലി ചെയ്തിട്ടുണ്ടെങ്കിലും ഇത്തരം അനുഭവം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഈ വര്‍ഷം തന്നെ പല പ്രമുഖ താരങ്ങളും പീഡനത്തെ കുറിച്ച് വെളിപ്പെടുത്തിയിരുന്നു. പ്രമുഖ ഹോളിവുഡ് താരങ്ങളും ,ബോളിവുഡ് താരങ്ങളും, മോളിവുഡ് താരങ്ങളും വിവാദങ്ങളുമായി രംഗത്തെത്തിയിരുന്നു .

സ്ത്രീകളെ താനൊരിക്കലും ഇരകളെന്നു വിളിക്കില്ലെന്നും , അതിജീവിച്ചവരാണ് അവരെന്നും പ്രിയങ്ക പറഞ്ഞു. അതേ സമയം ഈ ലോകം അവരെ അതിജീവിക്കാന്‍ സമ്മതിക്കില്ല. അതിന് സ്ത്രീകളെ ബഹുമാനിക്കുന്നൊരു ലോകം ഉണ്ടാകണമെന്നും പ്രിയങ്ക സൂചിപ്പിച്ചു

Top