പ്രിയങ്ക ഗാന്ധി ത്രിവേണി സംഘമത്തില്‍; ഗംഗ യാത്രയ്ക്ക് തുടക്കമായി

പ്രയാഗ്‌രാജ്: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് പ്രചരണം ശക്തമാക്കുന്നതിന്റെ ഭാഗമായി പ്രിയങ്ക ഗാന്ധി നടത്താനിരുന്ന ഗംഗ യാത്രയ്ക്ക് തുടക്കമായി. ത്രിവേണി സംഗമത്തില്‍ വച്ച് ഗംഗാനദിയില്‍ പൂജ കര്‍മ്മങ്ങള്‍ നടത്തിയതിന് ശേഷമാണ് പ്രിയങ്ക യാത്രയ്ക്ക് തുടക്കം കുറിച്ചത്.

പ്രയാഗ് രാജില്‍ നിന്നും വാരാണസിയിലേക്ക് 140 കിലോമീറ്ററോളം ബോട്ട് യാത്രയാണ് പ്രിയങ്ക നടത്തുന്നത്. മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന യാത്രയിലൂടെ ഗംഗയുടെ തീരത്ത് ജീവിക്കുന്ന സാധാരണക്കാരിലേക്ക് എത്തുക എന്നതാണ് എഐസിസി ജനറല്‍ സെക്രട്ടറിയുടെ ലക്ഷ്യം. യാത്രക്കിടെ വഴിമധ്യേയുള്ള സുപ്രധാന ക്ഷേത്രങ്ങളും ദര്‍ഗകളും പ്രിയങ്ക സന്ദര്‍ശിക്കും.

ഗംഗാ നദി വ്യത്തിയാക്കുമെന്ന വാഗ്ദാനവുമായി അധികാരത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ, നദിയുടെ ഇപ്പോഴത്തെ ശോചനീയാവസ്ഥ പ്രിയങ്ക രാഷ്ട്രീയ ആയുധമാക്കുകയും ചെയ്യുമെന്നാണ് വിലയിരുത്തല്‍.

Top