വിശാല്‍ ഭരദ്വരാജ് ഒരുക്കുന്ന പടാഖയുടെ പോസ്റ്റര്‍ പങ്കുവെച്ച് പ്രിയങ്ക ചോപ്ര

വിശാല്‍ ഭരദ്വരാജിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രം പടാഖയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററുകള്‍ പങ്കുവെച്ച് നടി പ്രിയങ്ക ചോപ്ര. സന്യ മല്‍ഹോത്രയും രാധിക മാധനുമാണ് കേന്ദ്രകഥാപാത്രങ്ങള്‍. എഴുത്തുകാരന്‍ ചരന്‍ സിങ് പതിക്കിന്റെ ചെറുകഥയെ അടിസ്ഥാനമാക്കിയാണ് പടാഖ ഒരുക്കിയിരിക്കുന്നത്.

ബട്കി, ചുട്കി എന്നീ രണ്ട് സഹോദരിമാരുടെ കഥയാണ് ചിത്രം പറയുന്നത്. രാജസ്ഥാനിലെ ചെറുഗ്രാമത്തിലാണ് ഇവര്‍ ജനിച്ചത്. എന്നാല്‍ ഇരുവരുടെയും വിവാഹത്തിനു ശേഷം തമ്മില്‍ പിരിഞ്ഞു നില്‍ക്കാന്‍ കഴിയില്ലെന്ന് മനസിലാക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. സുനില്‍ ഗ്രോവര്‍, വിജയ് റാസ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ചിത്രം സെപ്റ്റംബര്‍ 28ന് തിയറ്ററുകളിലെത്തും.

Top