പ്രിയങ്കയുടെ പുതിയ ചിത്രം ‘തിയോർക്ക് അഞ്ചൽ’ ; ഫസ്റ്റ് ലുക്ക് പുറത്തിറക്കി കമലഹാസൻ

PRIYANKA-1

പുതിയ ചിത്രത്തിലൂടെ സിനിമയിലേയ്ക്ക് തിരികെയെത്തുകയാണ് പ്രിയങ്ക. പ്രിയങ്കയുടെ പുതിയ ചിത്രമായ തിയോർക്ക് അഞ്ചലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി കമലഹാസൻ.നവീൻ ഗണേഷ് സംവിധാനം ചെയ്യുന്ന ചിത്രം ഗിന്നസ് ഫിലിംസിന്റെ ബാനറിൽ ശ്രീധർ ആണ് നിർമ്മിക്കുന്നത്.

തമിഴിൽ അവാർഡ് നേടിയ വെയിലിനു ശേഷം മികവുറ്റ കഥാപാത്രമാണ് പ്രിയങ്കയ്ക്കു തിയോർക്ക് അഞ്ചലിൽ ലഭിച്ചിരിക്കുന്നത്. ത്രില്ലർ മൂവിയാണ് ചിത്രം ഒരുങ്ങുന്നത്. എംജിആറിന്റെ കൊച്ചുമകനും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

Top