മധ്യപ്രദേശ് സര്‍ക്കാരിനെതിരായ ആരോപണത്തിന് പ്രിയങ്ക തെളിവുകള്‍ നല്‍കണം, ഇല്ലെങ്കില്‍ നടപടിയെടുക്കും; ബിജെപി

ഭോപ്പാല്‍: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്ക് മുന്നറിയിപ്പുമായി ബിജെപി. മധ്യപ്രദേശ് സര്‍ക്കാരിനെ വിമര്‍ശിക്കുന്ന സോഷ്യല്‍ മീഡിയ പോസ്റ്റ് പിന്‍വലിച്ചില്ലെങ്കില്‍ നടപടിയെടുക്കുമെന്ന് സംസ്ഥാന നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സംസ്ഥാനത്ത് അഴിമതിയില്‍ മുങ്ങിയിരിക്കുകയാണെന്നായിരുന്നു പ്രിയങ്കയുടെ പോസ്റ്റ്.

പ്രിയങ്കയുടെ ആരോപണം തെറ്റാണ് എന്നും, തന്റെ ആരോപണത്തെ പിന്തുണയ്ക്കുന്ന തെളിവുകള്‍ കോണ്‍ഗ്രസ് നേതാവ് പുറത്തു വിടണം എന്നും അല്ലെങ്കില്‍ നടപടിയെടുക്കാതെ സംസ്ഥാന സര്‍ക്കാരിനും ബി.ജെ.പിക്കും മറ്റ് മാര്‍ഗങ്ങളില്ലെന്ന് എം.പി ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പറഞ്ഞു.

കോണ്‍ഗ്രസ് നേതാവിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സംസ്ഥാന ബിജെപി അധ്യക്ഷന്‍ വി.ഡി ശര്‍മ്മയും മുന്നറിയിപ്പ് നല്‍കി. ആരോപണം ഉന്നയിക്കാന്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാജ രേഖകള്‍ പ്രചരിപ്പിച്ചുവെന്നാണ് ശര്‍മ്മയുടെ ആരോപണം. ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അഴിമതിക്കാരനാണെന്ന് തെളിയിക്കുമെന്ന് സംസ്ഥാന കോണ്‍ഗ്രസ് പ്രതികരിച്ചു.

Top