പ്രിയങ്കയുടെ ഇടപെടല്‍ ഇന്ദിരാഗാന്ധിയുടെ പ്രവര്‍ത്തന ശൈലിയെ അനുസ്മരിപ്പിക്കുന്നു; ശത്രുഘ്നന്‍ സിന്‍ഹ

പാട്ന: പാര്‍ട്ടിക്ക് ഊര്‍ജം പകരാന്‍ പ്രിയങ്ക തന്നെ കോണ്‍ഗ്രസിനെ നയിക്കണമെന്ന ആവശ്യവുമായി ശത്രുഘ്‌നന്‍ സിന്‍ഹ. പ്രിയങ്കയുടെ നേതൃത്വം കോണ്‍ഗ്രസിന് ഊര്‍ജം പകരും. മറ്റുപാര്‍ട്ടികള്‍ക്കും അത് ഉണര്‍വേകും. സോന്‍ഭദ്ര കൂട്ടക്കൊലക്കേസില്‍ പ്രിയങ്ക യഥാസമയം നടത്തിയ ശക്തമായ ഇടപെടല്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പ്രവര്‍ത്തന ശൈലിയെ അനുസ്മരിപ്പിക്കുന്നതാമെന്നും സിന്‍ഹ പറഞ്ഞു.

ഉത്തര്‍പ്രദേശ് പൊലീസിന്റെ അറസ്റ്റ് അടക്കമുള്ള നടപടികളെ അവര്‍ പുഞ്ചിരിയോടെയാണ് നേരിട്ടതെന്നും സിന്‍ഹ ചൂണ്ടിക്കാണിച്ചു. പ്രിയങ്ക ഗാന്ധി മറ്റു നേതാക്കള്‍ക്ക് മാതൃകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മറ്റു പാര്‍ട്ടികളും പ്രിയങ്കയുടെ ശാന്തമായ പ്രവര്‍ത്തനശൈലി പിന്തുടരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നിലവിലെ സാഹചര്യത്തില്‍ കോണ്‍ഗ്രസിനെ നയിക്കാന്‍ ഏറ്റവും അനുയോജ്യയായ നേതാവ് പ്രിയങ്ക ഗാന്ധിയാണെന്നും അദ്ദേഹം ട്വീറ്ററില്‍ കുറിച്ചു.

Top