രാഹുലിന് വോട്ട് തേടി പ്രിയങ്ക ഗാന്ധി വയനാട്ടില്‍; വസന്തകുമാറിന്റെ വീടും സന്ദര്‍ശിക്കും

കല്‍പറ്റ:രാഹുല്‍ ഗാന്ധിക്ക് വോട്ടുതേടി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി വയനാട്ടിലെത്തി. രാവിലെ കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ പ്രിയങ്ക ഹെലികോപ്ടര്‍ മാര്‍ഗമാണ് മാനന്തവാടിയില്‍ എത്തിയത്. പൊതുസമ്മേളനത്തിനു ശേഷം പുല്‍പള്ളിയില്‍ നടക്കുന്ന കര്‍ഷകസംഗമത്തിലും പ്രിയങ്ക പങ്കെടുക്കും.

പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്‍ വി.വി. വസന്തകുമാറിന്റെ തറവാട്ടുവീട്ടിലെത്തി കുടുംബാംഗങ്ങളുമായി പ്രിയങ്ക കൂടിക്കാഴ്ച നടത്തും. 2ന് നിലമ്പൂരിലും 3.40ന് അരീക്കോടും നടക്കുന്ന പൊതുസമ്മേളനങ്ങളിലും പ്രിയങ്കാ ഗാന്ധി പങ്കെടുക്കുന്നുണ്ട്.

രാത്രി വൈത്തിരിയിലെ റിസോര്‍ട്ടില്‍ തങ്ങുന്ന പ്രിയങ്ക നാളെ തിരിച്ചുപോകുമെന്ന് കെപിസിസി നേതൃത്വം അറിയിച്ചു. വൈത്തിരിയില്‍ മാവോയിസ്റ്റ് വെടിവയ്പുണ്ടായ സാഹചര്യത്തില്‍ കോഴിക്കോട്ടെ റിസോര്‍ട്ടിലും പ്രിയങ്കയ്ക്കു താമസസൗകര്യം പരിഗണിക്കുന്നുണ്ട്.

Top