എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി പൊലീസ് കസ്റ്റഡിയില്‍

മിര്‍സാപൂര്‍; എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി പൊലീസ് കസ്റ്റഡിയില്‍. ഉത്തര്‍പ്രദേശില്‍ ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തിലും വെടിവെപ്പിലും 10 പേര്‍ കൊല്ലപ്പെട്ട സോന്‍ഭദ്രയിലേക്ക് പോകുന്ന വഴിയിലാണ് പ്രിയങ്കയെ മിര്‍സാപൂരില്‍ വച്ച് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.

സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ടെന്നും അതുകൊണ്ടാണ് പ്രിയങ്കയെ കസ്റ്റഡിയിലെടുത്തതെന്നും യുപി പൊലീസ് അറിയിച്ചു. സന്ദര്‍ശനത്തിന് അനുമതി നിഷേധിക്കപ്പെട്ട പ്രിയങ്ക റോഡില്‍ ഇരുന്ന് പ്രതിഷേധിച്ചു. ഇതിനിടെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

Top