പ്രിയങ്കയ്ക്ക് ഉത്തര്‍പ്രദേശില്‍ യാതൊരു ചലനവും സൃഷ്ടിക്കാനാവില്ല: യോഗി ആദിത്യനാഥ്

yogi

ലക്നോ: പ്രിയങ്ക ഗാന്ധിക്കെതിരെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശനം ഉത്തര്‍പ്രദേശില്‍ യാതൊരു ചലനവും സൃഷ്ടിക്കില്ലെന്നും ബിജെപിയെ പിടിച്ചുകെട്ടാന്‍ പ്രിയങ്കയക്കാവില്ലെന്നും യോഗി പറഞ്ഞു. പ്രിയങ്ക വന്നതുകൊണ്ടൊന്നും ഉത്തര്‍പ്രദേശിലെ ബിജെപിയുടെ വോട്ട് കുറയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രിയങ്ക ഗാന്ധിയെ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി ചുമതലപ്പെടുത്തിയത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കാര്യമാണെന്നും മുന്‍പും പ്രിയങ്ക കോണ്‍ഗ്രസിനായി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയിട്ടുണ്ട്. അന്നൊന്നും ഒരു നേട്ടവും കോണ്‍ഗ്രസിനുണ്ടായില്ല. ബിജെപിക്ക് കോട്ടവും തട്ടിയിട്ടില്ല. അത് തന്നെയായിരിക്കും ഇത്തവണയും സംഭവിക്കുകയെന്നും യോഗി പറഞ്ഞു.

Top