യോഗി സര്‍ക്കാര്‍ ആശാ പ്രവര്‍ത്തകരെ അപമാനിച്ചു; കോണ്‍ഗ്രസ് വന്നാല്‍ 10,000 പ്രതിമാസം നല്‍കുമെന്ന് പ്രിയങ്ക

ന്യൂഡല്‍ഹി: യോഗി സര്‍ക്കാര്‍ ആശാ പ്രവര്‍ത്തകരുടെ ജോലിയെ അപമാനിച്ചെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ആശാ, അങ്കണവാടി പ്രവര്‍ത്തകര്‍ക്ക് പ്രതിമാസം 10,000 രൂപ വീതം പ്രതിഫലം നല്‍കുമെന്നും പ്രിയങ്ക വാഗ്ദാനം ചെയ്തു.

മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കാണാനെത്തിയ ആശാ പ്രവര്‍ത്തകര്‍ക്ക് നേരെ ഷാജഹാന്‍പുരില്‍ പൊലീസ് നടത്തിയ ആക്രമണത്തിന്റെ വിഡിയോ ട്വീറ്റ് ചെയ്തുകൊണ്ടാണ് പ്രിയങ്കയുടെ പ്രഖ്യാപനം.

‘യുപി സര്‍ക്കാര്‍ ആശാ സഹോദരിമാര്‍ക്ക് നേരെ നടത്തിയ ഓരോ ആക്രമണവും അവര്‍ ചെയ്ത പ്രവര്‍ത്തനത്തെ അപമാനിക്കുന്നതിന് തുല്യമാണ്. കോവിഡ് കാലത്തും മറ്റു അവസരങ്ങളിലും ആശാ സഹോദരിമാര്‍ ശുഷ്‌കാന്തിയോടെ പ്രവര്‍ത്തിച്ചു. പ്രതിഫലം അവരുടെ അവകാശമാണ്. അവര്‍ പറയുന്നത് ശ്രദ്ധിക്കുകയെന്നത് സര്‍ക്കാരിന്റെ കടമയാണ്’- പ്രിയങ്ക ട്വീറ്റ് ചെയ്തു.

Top