വാരാണസിയില്‍ മത്സരിക്കേണ്ടന്ന തീരുമാനം പാര്‍ട്ടി കൂട്ടായി എടുത്തതാണെന്ന് പ്രിയങ്ക

ന്യൂഡല്‍ഹി : ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വാരാണസിയില്‍ മത്സരിക്കേണ്ട എന്ന തീരുമാനം പാര്‍ട്ടി കൂട്ടായി എടുത്തതാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി.

മറ്റ് ഉത്തരവാദിത്വങ്ങള്‍ ഉള്ളത് കൊണ്ടാണ് വാരാണസിയില്‍ മത്സരിക്കാനില്ലെന്ന് പ്രിയങ്ക തീരുമാനിച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് സാം പിത്രോദ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഒന്നില്‍ കൂടുതല്‍ സീറ്റില്‍ മത്സരിക്കുന്നതിനെക്കാളും തന്റെ ഉത്തരവാദിത്ത്വങ്ങള്‍ ചെയ്ത് തീര്‍ക്കുന്നതില്‍ ശ്രദ്ധകേന്ദ്രീകരിക്കാമെന്നാണ് പ്രിയങ്ക വിചാരിച്ചത്. അത് തന്നെയായിരുന്നു അവരുടെ തീരുമാനം. അതവര്‍ നടപ്പിലാക്കുകയും ചെയ്തതായി സാം പിത്രോദ വ്യക്തമാക്കിയിരുന്നു.

Top