യോഗി ഉന്നയിക്കുന്നത് വ്യാജ അവകാശവാദം; യുപിയില്‍ ശുഭപ്രതീക്ഷ: പ്രിയങ്ക ഗാന്ധി

ലഖ്‌നൗ: യോഗി ആദിത്യനാഥ് ഉന്നയിക്കുന്നത് വ്യാജ അവകാശവാദങ്ങളെന്ന് പ്രിയങ്ക ഗാന്ധി. രണ്ട് വര്‍ഷത്തിലേറെയായി ഉത്തര്‍പ്രദേശിലുള്ള തനിക്ക് അവിടുത്തെ യാഥാര്‍ഥ്യമെന്താണെന്ന് നന്നായി അറിയാം. കോണ്‍ഗ്രസ് മാത്രമാണ് ജനങ്ങളുടെ സ്ഥിതി മനസിലാക്കിയത്. കോണ്‍ഗ്രസ് കഠിനാധ്വാനം നടത്തുകയാണെന്നും ഉത്തര്‍പ്രദേശില്‍ ശുഭപ്രതീക്ഷയുണ്ടെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

അതേസമയം പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശില്‍ യോഗി സര്‍ക്കാരിനെതിരെ കരിമ്പ് കര്‍ഷകരും തൊഴിലാളികളും പ്രതിഷേധം നടത്തുകയാണ്. വില തകര്‍ച്ചയും, കിട്ടാനുള്ള ഭീമമായ കുടിശികയില്‍ സര്‍ക്കാര്‍ അനങ്ങാപ്പാറ നയം തുടരുന്നത് കര്‍ഷക രോഷം ഇരട്ടിയാക്കുകയാണ്. കരിമ്പ് ഉത്പാദനത്തില്‍ മുന്നില്‍ നില്‍ക്കുന്ന ഉത്തര്‍പ്രദേശില്‍ 40 ലക്ഷത്തോളം കര്‍ഷകരാണ് ഈ മേഖലയില്‍ ജോലി നോക്കുന്നത്.

 

 

Top