ഇന്ത്യ ഇപ്പോഴും ജനാധിപത്യ രാജ്യമാണെന്ന വിശ്വാസം മോദിക്കും ഷായ്ക്കും ഉണ്ടോ: പ്രിയങ്ക

ന്യൂഡല്‍ഹി: കശ്മീര്‍ വിഷയത്തില്‍ മോദിക്കും അമിത്ഷായ്ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഇന്ത്യ ഇപ്പോഴും ജനാധിപത്യ രാജ്യമാണെന്ന വിശ്വാസം നരേന്ദ്രമോദിക്കും അമിത് ഷായ്ക്കും ഉണ്ടോയെന്ന് പ്രിയങ്ക ചോദിച്ചു. ജമ്മുകശ്മീരില്‍ തടവിലാക്കിയ നേതാക്കളെ രണ്ടാഴ്ച കഴിഞ്ഞിട്ടും വിട്ടയക്കാത്തതിനെയും കുടുംബത്തോടു പോലും സംസാരിക്കാന്‍ സമ്മതിക്കാത്തതിനെയും ചോദ്യം ചെയ്ത പ്രിയങ്ക ട്വീറ്റിലൂടെയാണ് രൂക്ഷവിമര്‍ശനം ഉന്നയിച്ചത്.

കശ്മീരിലെ കോണ്‍ഗ്രസ് നേതാക്കളെ എന്ത് അടിസ്ഥാനത്തിലാണ് അറസ്റ്റു ചെയ്തത്. മാധ്യമങ്ങളോടു സംസാരിക്കുന്നത് എങ്ങനെ തെറ്റാകും. വാര്‍ത്താസമ്മേളനം നടത്താനെത്തിയ സംസ്ഥാന അധ്യക്ഷന്‍ ഗുലാം അഹമ്മദ് മിറിനേയും പാര്‍ട്ടി വക്താവ് രവീന്ദര്‍ ശര്‍മയെയും കസ്റ്റഡിയിലെടുത്തത് എന്തടിസ്ഥാനത്തിലാണ്. മുന്‍മുഖ്യമന്ത്രിമാരടക്കമുള്ള മുതിര്‍ന്ന നേതാക്കളെ കഴിഞ്ഞ 15 ദിവസമായി തടവിലാക്കിയതിന്റെ കാരണം വ്യക്തമാക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു.

Top