പ്രിയങ്ക ഗാന്ധി കന്യാകുമാരിയിൽ നിന്നും മത്സരിക്കണം : കാർത്തി

ൽഹി : കന്യാകുമാരി ഉപതിരഞ്ഞെടുപ്പിൽ പ്രിയങ്കാ ഗാന്ധി മൽസരിക്കണം എന്നാവശ്യപ്പെട്ട് ലോക്സഭാ എം.പിയും പി.ചിദംബരത്തിന്റെ മകനുമായ കാർത്തി ചിദംബരം രംഗത്ത്. ട്വിറ്ററിലൂടെയാണ് കാർത്തി ഇക്കാര്യം ആവശ്യപ്പെട്ടത്. ധീരമായ നീക്കങ്ങൾ നമുക്ക് ആവശ്യമാണ് എന്ന് പറഞ്ഞുകൊണ്ടാണ് കാർത്തി ട്വിറ്ററിൽ കുറിപ്പ് തുടങ്ങുന്നത്.

തമിഴ് നാട് പിടിച്ചെടുക്കാനുള്ള ബിജെപി നീക്കങ്ങൾ ശക്തമായി നടക്കുകയാണ്, പ്രിയങ്കയുടെ വരവോടെ ഇതിന് തടയിടാനാകുമെന്നും കോൺഗ്രസ്‌ പ്രവർത്തകർ വിശ്വസിക്കുന്നു.

Top