ആഴ്ചയില്‍ രണ്ടു തവണ കൂടിക്കാഴ്ച; യുപിയില്‍ പാര്‍ട്ടി സാന്നിധ്യം ശക്തമാക്കാന്‍ ഒരുങ്ങി പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി:ഉത്തര്‍പ്രദേശില്‍ പാര്‍ട്ടി സാന്നിധ്യം ശക്തമാക്കാനൊരുങ്ങി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. 2022 ലെ നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യംവച്ചാണ് പ്രയങ്കയുടെ പുതിയ നീക്കം. പാര്‍ട്ടി പ്രവര്‍ത്തകരുമായി നേരിട്ട് സംവദിക്കാനും ആഴ്ചയില്‍ രണ്ടു തവണ കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്താനുമാണ് പ്രിയങ്കയുടെ തീരുമാനം.

17-ാം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് നേരിട്ട തിരിച്ചടിക്ക് ശേഷം നടത്തിയ അവലോകന യോഗത്തില്‍ പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും തമ്മിലുള്ള ബന്ധം ശക്തമാക്കണമെന്ന ആവശ്യം ഉയര്‍ന്നതിനെ തുടര്‍ന്നാണ് യു.പി.യില്‍ കോണ്‍ഗ്രസ് അടിത്തറ വികസിപ്പിക്കാന്‍ ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായാണ് മൂന്‍കൂര്‍ അനുവാദമൊന്നും നല്‍കാതെ തന്നെ ആഴ്ചയില്‍ രണ്ട് തവണയെങ്കിലും പാര്‍ട്ടി പ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്താന്‍ പദ്ധതിയൊരുക്കുന്നത്.

ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയെന്ന നിലയില്‍ സംസ്ഥാനത്ത് പ്രിയങ്ക ചെലവഴിക്കുന്ന സമയം ഉയര്‍ത്താനും തീരുമാനമുണ്ട്.

Top