ജനങ്ങളുടെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നത് അൺപാർലമെന്ററിയാണോ എന്ന് പ്രിയങ്ക ഗാന്ധി

ഡൽഹി: പ്രധാനമന്ത്രിക്കെതിരെ വിമർശനവുമായി പ്രിയങ്ക ഗാന്ധി. പണപ്പെരുപ്പവും വിലക്കയറ്റവും ചർച്ച ചെയ്യുന്നത് അൺപാർലമെന്ററിയാണോ എന്ന് പ്രിയങ്ക ഗാന്ധി ചോദിച്ചു. നരേന്ദ്രമോദി വിലവർധിപ്പിക്കുകയും അത് പാർലമെന്റ് ചർച്ചയിൽ വരുമ്പോൾ അതിൽ നിന്നും ഒഴിഞ്ഞുമാറുകയും ചെയ്യുന്നതായി പ്രിയങ്ക ഗാന്ധി പറഞ്ഞു.

പണപ്പെരുപ്പം ഇനിയും ഉയരാൻ സാധ്യതയുള്ളതിനാൽ അവശ്യ സാധനങ്ങൾക്ക് നികുതി വർധിപ്പിക്കുന്നത് സർക്കാർ ജനങ്ങളോട് ചെയ്യുന്ന ക്രൂരതയാണ്. കടുത്ത പണപ്പെരുപ്പത്തിനിടയിൽ, കുടുംബങ്ങൾക്ക് “സഞ്ജീവനി” ആവശ്യമായിരുന്നു എന്നും പ്രിയങ്ക ഗാന്ധി ട്വിറ്ററിൽ കുറിച്ചു. അതേ സമയം പാർലമെന്റിൽ മോദി സർക്കാരിനെതിരായ പ്രതിപക്ഷ ബഹളം തുടരുകയാണ്. വിലക്കയറ്റത്തിലും ഇന്ധനവില വർധനവിലും പ്രതിഷേധിച്ച് ബുധനാഴ്ച കോൺഗ്രസ് പാർലമെന്റ് ഹൗസിൽ പ്രതിഷേധിച്ചിരുന്നു.

 

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസിന്റെയും പ്രതിപക്ഷ പാർട്ടികളുടെയും എംപിമാർ പാർലമെന്റ് വളപ്പിൽ കുത്തിയിരിപ്പ് സമരം നടത്തി. പാർലമെന്റിലെ മഹാത്മാഗാന്ധിയുടെ പ്രതിമയ്ക്ക് മുന്നിൽ പ്രതിപക്ഷ പാർട്ടിയിലെ നിരവധി നേതാക്കൾ സംയുക്തമായി പ്രതിഷേധിച്ചു. ഗ്യാസ് സിലിണ്ടറിന്റെ ചിത്രവും ‘വിലക്കയറ്റം കാരണം സാധാരണക്കാരുടെ ജീവിതത്തെ മോശമായി ബാധിക്കുന്നു, അവർ എങ്ങനെ ജീവിക്കും’ എന്നെഴുതിയ ബാനറും നേതാക്കൾ വഹിച്ചിരുന്നു.

Top