നവജ്യോത് സിംഗ് സിദ്ദുവുമായി കൂടിക്കാഴ്ച നടത്തി പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി: പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന നവജ്യോത് സിംഗ് സിദ്ദു എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. രാഹുല്‍ ഗാന്ധിയുമായി ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തുമെന്ന് സിദ്ദു അറിയിച്ചിരുന്നെങ്കിലും അങ്ങനെയൊരു തീരുമാനമില്ലെന്ന് രാഹുല്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രിയങ്ക ഗാന്ധിയുമായി ചര്‍ച്ച നടത്തിയ ശേഷമുള്ള ചിത്രം സിദ്ദു പങ്കുവെച്ചത്.

മൂന്നു മണിക്കൂറോളം ഇരുവരും ചര്‍ച്ച നടത്തി. എന്നാല്‍ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ ലഭ്യമല്ല. ചര്‍ച്ച ഫലം ചെയ്‌തെന്നാണ് വിവരം.

Top