പൊലീസ് അതിക്രമം; പ്രിയങ്ക ഗാന്ധി ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ക്ക് പരാതി നല്‍കി

ന്യൂഡല്‍ഹി: ലക്‌നോയില്‍ തനിക്കു നേരെയുണ്ടായ പോലീസ് അതിക്രമത്തില്‍ പ്രിയങ്ക ഗാന്ധി ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലിന് പരാതി നല്‍കി.

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തിനിടെ അറസ്റ്റിലായ റിട്ട. ഐപിഎസ് ഓഫീസറുടെ വീട് സന്ദര്‍ശിക്കാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം പോകുന്നതിനിടെയാണ് പ്രിയങ്കയെ പോലീസ് തടഞ്ഞത്. പോലീസ് തന്നെ തടഞ്ഞുവെന്നും കൈയേറ്റം ചെയ്തെന്നും പ്രിയങ്ക ആരോപിച്ചിരുന്നു. എന്നാല്‍ തങ്ങള്‍ കര്‍ത്തവ്യം നിര്‍വഹിക്കുക മാത്രമാണ് ചെയ്തെന്നായിരുന്നു ഉത്തര്‍പ്രദേശ് പോലീസ് നല്‍കിയ വിശദീകരണം.

Top