പ്രിയങ്കാ ഗാന്ധി രാമക്ഷേത്രം സന്ദര്‍ശിക്കാതിരുന്നത് രാമനെ അപമാനിച്ചതിന് തുല്യമാണെന്ന് യോഗി ആദിത്യനാഥ്

yogi

ന്യൂഡല്‍ഹി : അയോധ്യയിലെത്തിയ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി രാമക്ഷേത്രം സന്ദര്‍ശിക്കാതിരുന്നത് രാമനെ അപമാനിച്ചതിന് തുല്യമാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

പ്രിയങ്ക രാമക്ഷേത്രം സന്ദര്‍ശിക്കാതിരുന്നതിനെതിരെ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും രംഗത്തെത്തിയിരുന്നു. ശ്രീരാമനെ ആരാധിക്കുന്നവരുടെ വോട്ടുകള്‍ കോണ്‍ഗ്രസിന് കിട്ടില്ലെന്നായിരുന്നു സ്മൃതി ഇറാനിയുടെ പ്രതികരണം. ന്യൂനപക്ഷ വോട്ട് ബാങ്ക് ലക്ഷ്യം വച്ചാണ് പ്രിയങ്ക രാമജന്മഭൂമിയെ വണങ്ങാത്തതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

വലിയ രാമഭക്തരാണ് എന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ നാട്യം. ശ്രീരാമന്‍ ജീവിച്ചിരുന്നില്ലെന്ന് കയ്യെഴുത്ത് പ്രതികള്‍ ഒപ്പിട്ടുനല്കി വാദിച്ചവരാണ് അവര്‍. വോട്ട് ബാങ്ക് ചോരുമെന്ന് പേടിച്ച് ഒരിക്കല്‍ പോലും രാമക്ഷേത്രത്തില്‍ തൊഴാന്‍ അവര്‍ തയ്യാറായിട്ടില്ല. അതുകൊണ്ട് തന്നെ രാമഭക്തനായ ഒരാളുടെ വോട്ട് പോലും കോണ്‍ഗ്രസിന് ലഭിക്കില്ലന്നും സ്മൃതി ഇറാനി പറഞ്ഞു.

Top