ഡെങ്കിപ്പനിയെ തുടര്‍ന്ന്‌ പ്രിയങ്ക ഗാന്ധി ആശുപത്രിയില്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മകള്‍ പ്രിയങ്ക ഗാന്ധിക്ക് ഡെങ്കിപ്പനി.

ബുധനാഴ്ചയാണ് ഡല്‍ഹിയിലെ ശ്രീ ഗംഗാ രാം ആശുപത്രിയില്‍ പനിയെ തുടര്‍ന്ന് പ്രിയങ്കയെ പ്രവേശിപ്പിച്ചത്.

തുടര്‍ന്നു നടത്തിയ പരിശോധനകളില്‍ പ്രയങ്കയ്ക്കു ഡെങ്കിപ്പനി സ്ഥിരീകരിക്കുകയായിരുന്നു. പ്രിയങ്കയുടെ ആരോഗ്യത്തില്‍ ആശങ്കപ്പെടാനില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

ഡല്‍ഹിയില്‍ 657 പേരാണ് ഇതുവരെ ഡെങ്കിപ്പനിക്കു ചികിത്സ തേടിയത്.

Top