Priyanka Gandhi campaigning across UP

ന്യൂഡല്‍ഹി: പ്രിയങ്ക ഗാന്ധിയെ ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പിന്റെ ചുമതല ഏല്‍പ്പിക്കുന്നതിനെതിരെ ബിജെപി. രാഹുലിന്റെ കഴിവില്ലായ്മയാണ് ഇതിലൂടെ വെളിവാകുന്നതെന്ന് ബിജെപി വക്താവ് സാംബിത് പാത്ര പറഞ്ഞു.

അവസാന നിമിഷം ജനശ്രദ്ധ പിടിച്ചുപറ്റാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. കോണ്‍ഗ്രസില്‍ കുടുംബാധിപത്യമുണ്ടെന്നു വീണ്ടും വെളിപ്പെടുകയാണെന്നും സാംബിത് പാത്ര കൂട്ടിച്ചേര്‍ത്തു.

പുതിയ നേതൃത്വത്തെ കണ്ടെത്താന്‍ ഗാന്ധി കുടുംബത്തില്‍ പരിമിതിയാണ്. പ്രിയങ്ക ഗാന്ധിയെ ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പിലേക്ക് കൊണ്ടുവരുന്നത് അവരുടെ ആഭ്യന്തരകാര്യം. കോണ്‍ഗ്രസിന് അവരുടെ കുടുംബത്തിനു പുറത്ത് വരാനാകില്ല. എല്ലാ നേതൃത്വവും ഗാന്ധി കുടുംബത്തിനുള്ളില്‍ വേണം. രാഹുലിനെ ഇറക്കിയത് വിജയിച്ചിരുന്നെങ്കില്‍ പ്രിയങ്കയെ കൊണ്ടുവരില്ലായിരുന്നവെന്നും പാത്ര വ്യക്തമാക്കി.

Top