കോവിഡ് വ്യാപനം; സിബിഎസ്ഇ ബോര്‍ഡ് പരീക്ഷകള്‍ റദ്ദാക്കണമെന്ന് പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി: രാജ്യത്ത്‌കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സിബിഎസ്ഇ ബോര്‍ഡ് പരീക്ഷകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വിദ്യാഭ്യാസ മന്ത്രി രമേശ് പോഖ്രിയാലിനും കത്ത് നല്‍കി.

നിലവിലെ സാഹചര്യത്തില്‍ പരീക്ഷാകേന്ദ്രങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നത് അസാധ്യമായ കാര്യമാണെന്നും ഇതുകൊണ്ട് തന്നെ സിബിഎസ്ഇ ബോര്‍ഡ് പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് നിവേദനം. കോവിഡ് കേസുകള്‍ കുത്തനെ ഉയരുന്നത് കണക്കിലെടുത്ത് 10, 12 ക്ലാസുകളിലെ സംസ്ഥാന ബോര്‍ഡ് പരീക്ഷകള്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ മാറ്റിവച്ചതായി ചൂണ്ടിക്കാട്ടി പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തിട്ടുണ്ട്.

 

Top