യോഗി സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി: പരിശോധനകളുടെ എണ്ണം കുറവാണ് പരിശോധന സംവിധാനം വേഗമുള്ളതാക്കണം. യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ഉത്തര്‍പ്രദേശില്‍ കൊവിഡ് 19 പരിശോധന ശോകാവസ്ഥയിലാണെന്നും രോഗം ബാധിച്ചതിനെ തുടര്‍ന്ന് ഒരാള്‍ മരിച്ചതിന് ശേഷം അഞ്ച് പേരെയാണ് പോസറ്റീവാണെന്ന് കണ്ടെത്തിയതെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

പരിശോധനകളുടെ എണ്ണം കൂട്ടണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്ത് നല്‍കിയിരുന്നതായും പ്രിയങ്ക ഗാന്ധി ട്വിറ്ററില്‍ പറഞ്ഞു.

Top