ഭരതില്‍ നിന്നും പിന്മാറിയ പ്രിയങ്ക പുതിയ ഹോളിവുഡ് ചിത്രത്തിന്റെ തിരക്കിലേയ്ക്ക്

priyanka chopra

ല്‍മാന്‍ ഖാന്റെ ഏറ്റവും പുതിയ ചിത്രം ഭരതില്‍ നിന്നും പിന്മാറിയതിന് പുറമെ പുതിയ ഹോളിവുഡ് ചിത്രം കൗബോയ് നിന്‍ഞ്ച വിക്കിംഗില്‍ പ്രധാന കഥാപാത്രമായി പ്രിയങ്ക ചോപ്ര എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍.

മിഷേല്‍ മക്‌ലാരന്‍ സംവിധാനം ചെയ്യുന്ന കൗബോയ് നിന്‍ഞ്ച വൈക്കിങ്ങില്‍ ക്രിസ് പ്രോട്ടാണ് പ്രധാന കഥാപാത്രമായി എത്തുന്നത്. ഡാന്‍ മസിയോ, റിയാന്‍ എംഗല്‍, ക്രെയ്ഗ് മാസിന്‍, പോള്‍ വെര്‍നിക്ക്, ഡേവിഡ് റീസെ തുടങ്ങിയവരാണ് തിരക്കഥ ഒരുക്കുന്നത്.

ഭരതില്‍ നിന്നും പ്രിയങ്ക പിന്‍മാറിയതിനെ തുടര്‍ന്ന് നായികയായി കത്രീന കൈഫിനെ തീരുമാനിച്ചു. 2017ല്‍ പുറത്തിറങ്ങിയ സല്‍മാന്‍ ചിത്രം ടൈഗര്‍ സിന്ദാ ഹെയിലും കത്രീനയായിരുന്നു നായിക. അലി അബ്ബാസ് സഫറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 2016ല്‍ പുറത്തിറങ്ങിയ സുല്‍ത്താനു ശേഷം സഫറും സല്‍മാനും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഭരത്.

Top