ഉന്നാവോ വിധി യു.പി സര്‍ക്കാരിന്റെ പരാജയത്തിനുള്ള അംഗീകാരം; പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി: ഉന്നാവോ പീഡനക്കേസില്‍ യോഗി സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി. സുപ്രീം കോടതി വിധി ഉത്തര്‍പ്രദേശിലെ ജംഗിള്‍ രാജിനും സംസ്ഥാന സര്‍ക്കാരിന്റെ പരാജയത്തിനുമുള്ള ‘അംഗീകാരം’ എന്നാണ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കൂടിയായ പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചത്.

യുപിയില്‍ നിലനില്‍ക്കുന്ന കാടത്ത ഭരണത്തിനും സംസ്ഥാന സര്‍ക്കാരിന്റെ പരാജയത്തിനുമുള്ള അംഗീകാരമാണ് ഉന്നാവോ കേസിലെ സുപ്രീം കോടതി വിധി. ബിജെപി ഒടുവില്‍ മനസിലാക്കി ക്രിമിനലിനെയാണ് തങ്ങള്‍ സംരക്ഷിക്കുന്നതെന്ന്. അദ്ദേഹത്തെ പുറത്താക്കുകയും ചെയ്തു. അദ്ദേഹത്തെ പുറത്താക്കിയതിലൂടെ തെറ്റ് തിരുത്താന്‍ ഒരു ശ്രമമെങ്കിലും ബിജെപി നടത്തിയെന്നും പ്രിയങ്ക ട്വീറ്റില്‍ പറഞ്ഞു.

Top