ഏറ്റവും കുടുതല്‍ സെര്‍ച്ച് ചെയ്ത സെലിബ്രറ്റി; സണ്ണി ലിയോണിനെ പിന്തള്ളി പ്രിയങ്കാ ചോപ്ര

യു.എസ് ആസ്ഥാനമായുള്ള ഒരു ഏജന്‍സി അടുത്തിടെ നടത്തിയ പഠനത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഏറ്റവുമധികം ആളുകള്‍ തിരഞ്ഞ ഇന്ത്യന്‍ സെലിബ്രിറ്റിയായി പ്രിയങ്ക ചോപ്രയെ സ്ഥിരീകരിച്ചു. ഇതിന് തൊട്ടുപിന്നിലായി സല്‍മാന്‍ ഖാന്‍ ആണ് ഉള്ളത്.

ലോകത്ത് ഏറ്റവുമധികം ആളുകള്‍ സമൂഹമാധ്യമത്തില്‍ തിരഞ്ഞ ഇന്ത്യന്‍ താരം പ്രിയങ്ക ചോപ്ര ഡിസംബറില്‍ ഗായകന്‍ നിക്ക് ജോനാസുമായി സൗഹൃദത്തിലായപ്പോളാണ് തിരയാനുള്ള താല്‍പ്പര്യം ഉയര്‍ന്നത്. ബിസിനസ് ഇന്‍സൈഡറിലെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, 2018 ഒക്ടോബറിനും 2019 ഒക്ടോബറിനുമിടയില്‍ പ്രിയങ്കയുടെ പേര് 2.74 ദശലക്ഷം തവണ തിരഞ്ഞു, പ്രതിമാസ തിരയല്‍ എണ്ണം 4.2 ദശലക്ഷമായിരുന്നു. സല്‍മാനെ ലോകമെമ്പാടും 1.83 ദശലക്ഷം തവണ തിരഞ്ഞതായി റിപ്പോര്‍ട്ട് വ്യക്തമാക്കി.

ഗൂഗിളില്‍ ഏറ്റവുമധികം തെരയപ്പെട്ട സെലിബ്രിറ്റികളില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ ഒന്നാമത് സണ്ണി ലിയോണ്‍ ആയിരുന്നു. എന്നാല്‍ ഇത്തവണ സണ്ണി ലിയോണ്‍ രണ്ടാമതായി. 2018 ഒക്ടോബര്‍ മുതല്‍ 2019 ഒക്ടോബര്‍ വരെയുള്ള ഡാറ്റ പ്രകാരമാണ് പുതിയ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ശരാശരി 4.2 മില്യണ്‍ സെര്‍ച്ചാണ് ഓരോ മാസവും പ്രിയങ്ക ചോപ്രയ്ക്ക് ലഭിച്ചത്. രണ്ട് മില്യണ്‍ സെര്‍ച്ച് മാസംതോറും നേടിയ സല്‍മാന്‍ഖാനാണ് ഇക്കാര്യത്തില്‍ മൂന്നാമത്. 1.8 മില്യണ്‍ സെര്‍ച്ച് ലഭിച്ച ദീപിക പദുകോണ്‍ നാലാം സ്ഥാനത്താണ്.

കത്രീന കൈഫ്, ആലിയ ഭട്ട്, ഇമ്രാന്‍ ഖാന്‍, രണ്‍വീര്‍ സിംഗ് എന്നിവരും സെര്‍ച്ച് പട്ടികയിലെ മറ്റ് പ്രമുഖ പേരുകളാണ്. ഏഴാം സ്ഥാനത്താണ് അമിതാഭ് ബച്ചന്‍, ശരാശരി 7,20,000 തവണയാണ് ഇദ്ദേഹത്തിന്റെ പേര് സമൂഹമാധ്യമത്തില്‍ തിരഞ്ഞത്.

Top